Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2025 10:52 AM IST Updated On
date_range 22 Jan 2025 10:52 AM ISTപി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
ബംഗളൂരു: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ മോപ്-അപ് റൗണ്ടിനായി യോഗ്യരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിനായി പോർട്ടൽ ഓപൺ ചെയ്തതായി കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) അറിയിച്ചു. ജനുവരി 23ന് ഉച്ചക്ക് ഒന്നുവരെ പോർട്ടലിൽ അപേക്ഷ നൽകാനാവും. പ്രൊവിഷനൽ സീറ്റ് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ജനുവരി 24നും അന്തിമ ലിസ്റ്റ് 28നും പ്രസിദ്ധീകരിക്കും. സീറ്റ് അനുവദിക്കപ്പെട്ട വിദ്യാർഥികൾ ജനുവരി 28നും ഫെബ്രുവരി മൂന്നിനുമിടയിൽ ഫീസ് അടക്കണമെന്നും കെ.ഇ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

