നോർക്ക കാർഡിന് അപേക്ഷകൾ കൈമാറി
text_fieldsശ്രീ മണികണ്ഠ സേവാസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡ് അപേക്ഷകൾ
ഭാരവാഹികൾ നോർക്ക ഓഫിസർ റീസ രഞ്ജിത്തിന്
കൈമാറുന്നു
ബംഗളൂരു: നോർക്കയുടെ അംഗീകാരം ലഭിച്ച ശ്രീ മണികണ്ഠ സേവാസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച കേരള സർക്കാറിന്റെ പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡിനുള്ള നാലാംഘട്ട അപേക്ഷകൾ പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വി. വിനോദ്, ജോയന്റ് സെക്രട്ടറി കെ. മധു, ട്രഷറർ ബി.എം. സുനേഷ് എന്നിവർ ചേർന്ന് നോർക്ക ഓഫിസിൽ സമർപ്പിച്ചു.
2000ത്തിൽ പ്രവർത്തനം ആരംഭിച്ച സംഘടനയിൽ 400 കുടുംബങ്ങൾ അംഗങ്ങളാണ്. 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
പ്രവാസി മലയാളികൾക്ക് നേരിട്ടോ www.norkaroots.org എന്ന വെബ്സൈറ്റിലൂടെയോ മലയാളി സംഘടനകൾ മുഖാന്തരമോ ക്ഷേമപദ്ധതികളിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് 080-25585090 നമ്പറിൽ ബന്ധപ്പെടണം.

