നോർക്ക കാർഡിന് അപേക്ഷ സമർപ്പിച്ചു
text_fieldsദീപ്തി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കാർഡ് അപേക്ഷകൾ നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കാർഡ് അപേക്ഷകൾ സമർപ്പിച്ചു. മഹിമപ്പ സ്കൂൾ ജാലഹള്ളിയിൽ സംഘടിപ്പിച്ച നോർക്ക ക്ഷേമോത്സവം പരിപാടിയെ തുടർന്ന് സമാഹരിച്ച നോർക്ക ഇൻഷുറൻസ്/ തിരിച്ചറിയൽ കാർഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകളാണ് ദീപ്തി ഭാരവാഹികൾ കൈമാറിയത്.
ചെയർമാൻ പി. കൃഷ്ണ കുമാർ, പ്രസിഡന്റ് കെ. സന്തോഷ് കുമാർ എന്നിവർ ചേർന്ന് നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് അപേക്ഷകൾ കൈമാറി. പ്രവാസി മലയാളികൾക്കു നേരിട്ടോ, www. norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ മലയാളി സംഘടനകൾ മുഖേനയോ ക്ഷേമ പദ്ധതികളിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് 080 25585090 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

