അപ്പോളോ ഹോസ്പിറ്റൽസ് എം.സി.എസ് യൂനിറ്റ് തുടങ്ങി
text_fieldsബംഗളൂരു: അപ്പോളോ ഹോസ്പിറ്റൽസ് ശേഷാദ്രിപുരത്ത് ഹാർട്ട് ആന്‍ഡ് ലങ് ട്രാൻസ് പ്ലാന്റേറേഷൻ ആൻഡ് മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് (എം.സി.എസ്) യൂനിറ്റ് ആരംഭിച്ചു. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. രവിശങ്കർ ജെ. മുഖ്യാതിഥിയായി. ഡോ. കുമുദ് കുമാര്‍, ഡോ. ശ്രീനിവാസ് രാജഗോപാല, ഡോ. രവി കുമാര്‍, ഉദയ് ദവ്ദ, അക്ഷയ് ഒലറ്റി, ഡോ. ദിവ്യ ,ഡോ. പ്രകാശ്, ഡോ. രവീന്ദ്ര മെഹ്ത എന്നിവര്‍ പങ്കെടുത്തു.
അഞ്ചു വര്‍ഷമായി അവയവദാനം പുതിയ വിപ്ലവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികള്‍ ഹൃദയ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നു. ഇതില്‍ 10 ശതമാനം പേര്‍ക്ക് ഹൃദയം ട്രാൻസ് പ്ലാന്റേറേഷൻ ആവശ്യമുണ്ട്. താൻ കടന്നുപോയ ദിനങ്ങള്‍ എത്ര ഭീകര മായിരുന്നെന്നും തനിക്ക് ഒരു പുതിയ ജീവിതം ലഭിച്ചെന്നും ഹൃദയം ട്രാൻസ് പ്ലാന്റേറേഷൻ നടത്തിയ അസം സ്വദേശി ഡോ. മുസ്തഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

