Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​പ്പാ​ർ​ട്മെ​ന്റ്...

അ​പ്പാ​ർ​ട്മെ​ന്റ് ബി​ല്‍ 2026; ക​ർ​ണാ​ട​ക നി​യ​മ​സ​ഭ പാ​സാ​ക്കി

text_fields
bookmark_border
അ​പ്പാ​ർ​ട്മെ​ന്റ് ബി​ല്‍ 2026; ക​ർ​ണാ​ട​ക നി​യ​മ​സ​ഭ   പാ​സാ​ക്കി
cancel

ബം​ഗ​ളൂ​രു: അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ങ്ങ​ളി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഭ​ര​ണം, മാ​നേ​ജ്മെ​ന്‍റ്, ഉ​പ​യോ​ഗം എ​ന്നി​വ​ക്ക് വ്യ​ക്ത​മാ​യ നി​യ​മ ച​ട്ട​ക്കൂ​ട് ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ർ​ണാ​ട​ക അ​പ്പാ​ർ​ട്മെ​ന്റ് ബി​ൽ 2026 വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക നി​യ​മ​സ​ഭ പാ​സാ​ക്കി.

ക​ർ​ണാ​ട​ക അ​പ്പാ​ർ​ട്മെ​ന്റ് ബി​ൽ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ച ബം​ഗ​ളൂ​രു വി​ക​സ​ന മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​രു​ടെ​യും കെ​ട്ടി​ട നി​ര്‍മ്മാ​ണ ക​മ്പ​നി​ക​ളു​ടെ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് സ​ര്‍ക്കാ​ര്‍ സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണം കൈ​ക്കൊ​ണ്ട​തെ​ന്ന് പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ഭാ​വി​യി​ൽ നി​യ​മ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ന​ഗ​ര​വ​ത്ക​ര​ണം വേ​ഗ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. വ്യ​ക്തി​ഗ​ത വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നു​പ​ക​രം അ​പ്പാ​ർ​ട്മെ​ന്റ് ശൈ​ലി​യി​ലു​ള്ള ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മ്മാ​ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ അ​പ്പാ​ർ​ട്ട​മെ​ന്‍റ്ക​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന പ്ര​വ​ണ​ത അ​നു​ദി​നം വ​ര്‍ധി​ച്ചു വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ല്‍ വ്യ​ത്യ​സ്ത ത​രം അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ങ്ങ​ൾ ഉ​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ ഉ​ട​മ​സ്ഥാ​വ​കാ​ശ​വും ദൈ​നം​ദി​ന മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു.

അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കു​ള്ളി​ലെ പൊ​തു സ്ഥ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, ക്ല​ബ്ബ് ഹൗ​സു​ക​ൾ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ൾ, മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വും പ​രി​പാ​ല​ന​വും ആ​രു​ടേ​താ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു നി​ര​വ​ധി ത​ർ​ക്ക​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. 1972-73 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ നി​യ​മ​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ചു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍ദേ​ശി​ച്ചി​ട്ടി​ല്ല. പ​ല അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ങ്ങ​ളി​ലും റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ചി​ല​ത് 1972 ലെ ​നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്, മ​റ്റു​ള്ള​വ സ​ഹ​ക​ര​ണ സൊ​സൈ​റ്റി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ചി​ല അ​പ്പാ​ർ​ട്മെ​ന്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ ത​ന്നെ ര​ണ്ടോ മൂ​ന്നോ അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ണ്ട്. ഓ​രോ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട അ​സോ​സി​യേ​ഷ​ൻ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​വെ​ങ്കി​ലും ഇ​ത് അ​വ​ർ​ക്കി​ട​യി​ൽ ത​ന്നെ ത​ർ​ക്ക​ങ്ങ​ൾ​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ഇ​ത്ത​രം സ​ങ്കീ​ർ​ണ​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ക്കു​ക​യും അ​പ്പാ​ർ​ട്മെ​ന്റ്ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പു​തി​യ നി​യ​മ​പ്ര​കാ​ര​മാ​ണ് റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ണേ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു കോം​പി​റ്റ​ന്‍റ് അ​തോ​റി​റ്റി​യെ സ​ർ​ക്കാ​ർ നി​യ​മി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു അ​തോ​റി​റ്റി​യും, മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ ഒ​രു അ​തോ​റി​റ്റി​യും, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഒ​രു അ​തോ​റി​റ്റി​യും ഉ​ണ്ടാ​യി​രി​ക്കും.

ത​ർ​ക്കം ഉ​ണ്ടാ​കു​മ്പോ​ഴെ​ല്ലാം ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ക്ഷി​ക​ൾ​ക്ക് അ​ധി​കാ​രി​യെ സ​മീ​പി​ക്കാം. തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഒ​രു കെ​ട്ടി​ടം പ​ഴ​യ​താ​യി​ത്തീ​രു​ക​യും ഘ​ട​നാ​പ​ര​മാ​യ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ പു​ന​ർ​നി​ർ​മ്മാ​ണം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. 75 ശ​ത​മാ​നം ഉ​ട​മ​ക​ളും തീ​രു​മാ​നി​ച്ചാ​ൽ പു​ന​ർ​നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കാ​വു​ന്ന ഒ​രു സം​വി​ധാ​നം ബി​ൽ ന​ൽ​കും. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ആ​രെ​ങ്കി​ലും​സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ആ ​വ്യ​ക്തി​യു​ടെ സ്വ​ത്തി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ല്യം നി​ർ​ണ്ണ​യി​ച്ച ശേ​ഷം ഉ​ട​മ​ക​ള്‍ക്ക് വ​സ്തു​വി​ന്‍റെ ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.

ലേ​ഔ​ട്ടു​ക​ൾ വി​ക​സി​പ്പി​ക്കു​മ്പോ​ൾ നി​ര്‍മ്മി​ക്കു​ന്ന റോ​ഡു​ക​ൾ ഇ​പ്പോ​ഴും യ​ഥാ​ർ​ത്ഥ ഭൂ​വു​ട​മ​ക​ളു​ടെ പേ​രി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം, പ്രാ​ദേ​ശി​ക മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ​യോ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യോ രേ​ഖ​ക​ളി​ൽ ഈ ​റോ​ഡു​ക​ളെ 'പൊ​തു റോ​ഡു​ക​ൾ' ആ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ വ്യ​വ​സ്ഥ ഉ​ണ്ടാ​കും. റോ​ഡു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ൽ ആ ​ലേ​ഔ​ട്ടു​ക​ളി​ലെ സ്ഥ​ല​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും നി​ർ​ദി​ഷ്ട നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ യ​ഥാ​ര്‍ത്ഥ എ-​ഖാ​ത്ത രേ​ഖ​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​കും. ഇ​ത് സ്ഥ​ല​ഉ​ട​മ​ക​ൾ​ക്ക് പൂ​ർ​ണ​വും നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശ പ​ദ​വി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaassemblyapartmentLegislative
News Summary - Apartment Bill 2026; Karnataka Legislative Assembly passed
Next Story