Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആന്‍റി ഡോട്ട് ഫൗണ്ടേഷൻ...

ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളോടൊപ്പം

ബംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(അഫോയി) ഭാരവാഹികള്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ 25 ന് സെന്‍റ ക്ലാരിറ്റ് കോളേജ് ഓഡിറ്റോറിയം ജാലഹള്ളിയിൽ നടക്കുന്ന ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചു.

ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായ പി.എ. ഐസക് (ചെയർമാൻ), അഡ്വ. ബുഷറ വളപ്പിൽ (സെക്ര.) ജോജു വർഗീസ് (ട്രഷ. ) ടോമി ജെ. ആലുങ്കൽ ( വൈസ് പ്രസി.) ജോർജ് ജേക്കബ് ( ജോ.സെക്ര.) എന്നിവർ ചേർന്നാണ് ക്ഷണിച്ചത്. മയക്കുമരുന്നിനെതിരെ അടുത്തമാസം കർണാടക ഗവൺമെന്‍റുമായി നടക്കുന്ന ഓപറേഷൻ തൂഫാൻ ചർച്ചയിൽ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെ ഉൾപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ ചർച്ചക്കുവേണ്ടി തിരുവനന്തപുരത്തേക്ക് അദ്ദേഹം ക്ഷണിച്ചതായി ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metronewsVD SatheesanBanglore
News Summary - Antidote Foundation of India office bearers met with kerala Chief Minister V.D. Satheesan
Next Story