ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറൽ ബോഡി മീറ്റിങ്
text_fieldsഎ.എഫ്.ഒ.ഐയുടെ ഈ വർഷത്തെ ആദ്യ യോഗം ചേർന്നപ്പോൾ
ബംഗളൂരു: മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ കൂട്ടായ്മയായ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഒ.ഐ) യുടെ ഈ വർഷത്തെ ആദ്യ യോഗം ചേർന്നു.
സകാല മിഷൻ മുൻ ചെയർ പേഴ്പേഴ്സനും ബി.ബി.എം.പി. മുൻ കമീഷണറും, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുൻ മേധാവിയും ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ രക്ഷാധികാരിയുമായ മത്തായി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ബിനു ദിവാകരൻ, വൈസ് പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത്,
കെ.എന്‍.എസ്.എസ്. വൈസ് ചെയർമാൻ മോഹൻകുമാർ, ബോർഡ് മെംബർമാരായ നല്ലൂർ നാരായണൻ, പത്മകുമാർ, കേളി ബാംഗ്ലൂർ ജനറൽ സെക്രട്ടറി ജാഷിർ, ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ജെൻസൺ, മലബാർ മുസ്ലിം അസോസിയേഷൻ പ്രതിനിധി കെ.ആര്‍. മെഹ്‌റൂഫ്, എ.ഐ.എം.എ. പ്രതിനിധി അനൂപ് ചന്ദ്രൻ, സുവർണ കർണാടക കേരള സമാജം കോറമംഗല സോൺ ജനറൽ കൺവീനർ അടൂർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ആശാ പ്രിൻസ്, ജോയിന്റ് കൺവീനർ റെജി രാജേഷ് എസ്.എന്‍.ഡി.പി, സുവർണ്ണ കർണാടക സാരഥി ഉദയകുമാർ, സെന്‍റ് മാര്‍ത്താസ് ആശുപത്രി പ്രതിനിധികളായ രാജേശ്വരി, സുനി ജോൺ, ഫോക്കസ് ഇലക്ട്രോണിക് സിറ്റി സെക്രട്ടറി ജസീൽ, നിഷാന, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി സെൻട്രൽ കാമ്പസ് സ്റ്റാഫ് ലിജീഷ്, സാമൂഹ്യപ്രവർത്തകരായ ജോസ് ആന്‍റണി, എം. പ്രഭാകരൻ, ദലിത ഉന്നമന സംഘടന ബിദഗദേയ ചിരുത്തെഗളു കർണാടക സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് നജീബ് എന്നിവർ സംസാരിച്ചു. ദേശീയ ചെയർമാൻ പി.എ. ഐസക് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് ടോമി ജെ. ആലുങ്കൽ, ജനറൽ സെക്രട്ടറി അഡ്വ. ബുഷ്‌റ വളപ്പിൽ, ജോയന്‍റ് സെക്രട്ടറി ജോർജ് ജേക്കബ്, എക്സിക്യുട്ടിവ് അംഗം ജോൺസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

