Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവീ​ര​മൃ​ത്യു വ​രി​ച്ച...

വീ​ര​മൃ​ത്യു വ​രി​ച്ച അ​നൂ​പ് പൂ​ജാ​രി​ക്ക് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട

text_fields
bookmark_border
വീ​ര​മൃ​ത്യു വ​രി​ച്ച അ​നൂ​പ് പൂ​ജാ​രി​ക്ക് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട
cancel
camera_alt

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ അ​ന്തി​മോ​പ​ചാ​രം

മം​ഗ​ളൂ​രു: ജ​മ്മു-​ക​ശ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ൻ അ​നൂ​പ് പൂ​ജാ​രി​യു​ടെ (31) സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബീ​ജാ​ഡി ക​ട​ൽ​ത്തീ​ര​ത്ത് പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട അ​ഞ്ച് സൈ​നി​ക​രി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള മൂ​ന്നു​പേ​രി​ൽ ഒ​രാ​ളാ​ണ് മ​റാ​ത്ത ലൈ​റ്റ് ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​നി​ലെ സ​മ​ർ​പ്പി​ത അം​ഗ​മാ​യ പൂ​ജാ​രി. അ​നൂ​പ് പൂ​ജാ​രി​യു​ടെ ഭൗ​തി​ക ശ​രീ​രം ദ​ക്ഷി​ണ ക​ന്ന​ട എം.​പി ബ്രി​ജേ​ഷ് ചൗ​ട്ട​യും ഉ​ഡു​പ്പി -ചി​ക്ക​മ​ഗ​ളൂ​രു എം.​പി കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന്, ഔ​ദ്യോ​ഗി​ക സ​ന്നാ​ഹ​ങ്ങ​ളോ​ടെ ഉ​ഡു​പ്പി​യി​ൽ എ​ത്തി​ച്ചു. കു​ന്താ​പു​രം അ​സി. ക​മീ​ഷ​ണ​ർ മ​ഹേ​ഷ്ച​ന്ദ്ര, ത​ഹ​സി​ൽ​ദാ​ർ ശോ​ഭ ല​ക്ഷ്മി എ​ന്നി​വ​ർ തേ​ക്കാ​ട്ട് ജ​ങ്ഷ​നി​ൽ സ്വീ​ക​രി​ച്ചു. 10 കി​ലോ​മീ​റ്റ​ർ നീ​ണ്ട മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള യാ​ത്ര​യി​ൽ സൈ​നി​ക​ന് ആ​യി​ര​ങ്ങ​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു മു​മ്പ് അ​നൂ​പി​ന്റെ മൃ​ത​ദേ​ഹം പൊ​തി​ഞ്ഞ ദേ​ശീ​യ പ​താ​ക ഭാ​ര്യ മ​ഞ്ജു​ശ്രീ​ക്ക് ആ​ചാ​ര​പ​ര​മാ​യി കൈ​മാ​റി. ജ​മ്മു-​ക​ശ്മീ​ർ പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദ​ർ മേ​ഖ​ല​യി​ലെ ബ​ൽ​നോ​യി​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​ക്ക് സ​മീ​പം പ​ട്രോ​ളി​ങ്ങി​നി​ടെ സൈ​നി​ക ട്ര​ക്ക് മ​റി​ഞ്ഞാ​ണ് അ​നൂ​പ് പൂ​ജാ​രി വീ​ര​ച​ര​മ​മ​ട​ഞ്ഞ​ത്. കു​ന്താ​പു​രം ബി​ജാ​ഡി സ്വ​ദേ​ശി​യും നാ​രാ​യ​ണ പൂ​ജാ​രി​യു​ടെ​യും ച​ന്തു എ​ന്ന ച​ന്ദ്രി പൂ​ജാ​രി​യു​ടെ​യും മ​ക​നാ​ണ് അ​നൂ​പ്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ജ​മ്മു-​ക​ശ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​ക്ക് സ​മീ​പം 18 സൈ​നി​ക​രു​മാ​യി ട്ര​ക്ക് ഇ​ടു​ങ്ങി​യ റോ​ഡി​ൽ​നി​ന്ന് തെ​ന്നി മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഞ്ച് സൈ​നി​ക​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. മ​റ്റു​ള്ള​വ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 13 വ​ർ​ഷം മു​മ്പ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന അ​നൂ​പ് മ​റാ​ത്ത ലൈ​റ്റ് ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

മാ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഈ​മാ​സം 21നാ​ണ് ഡ്യൂ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​വ​ധി​ക്കാ​ല​ത്ത് ക​ഴി​ഞ്ഞ 15ന് ​കോ​ട്ടേ​ശ്വ​ര​ത്ത് ന​ട​ന്ന കൊ​ടി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നു മു​മ്പ് മ​ക​ളു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. അ​നൂ​പി​ന് ഭാ​ര്യ​യും ര​ണ്ട് വ​യ​സ്സു​ള്ള മ​ക​ളും മാ​താ​വും ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മു​ണ്ട്. അ​നൂ​പ് പൂ​ജാ​രി ഉ​ൾ​പ്പെ​ടെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്. ബെ​ള​ഗാ​വി​ക്ക​ടു​ത്ത സാം​ബ്ര ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള സു​ബേ​ദാ​ർ ദ​യാ​ന​ന്ദ് തി​ർ​ക്ക​ണ്ണ​വ​ർ (45), മ​ഹാ​ലിം​ഗാ​പു​രി​ൽ നി​ന്നു​ള്ള മ​ഹേ​ഷ് മ​രി​ഗൊ​ണ്ട (25) എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള മ​റ്റു സൈ​നി​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anoop Pujari, who died a heroic death, was felicitated with military honours.
Next Story