വാർഷികാഘോഷം
text_fieldsബംഗളൂരു: പ്രവർത്തനത്തിന്റെ 25ാം വാർഷികത്തിൽ ബ്രാൻഡ് രൂപമാറ്റ പ്രഖ്യാപനവുമായി എസ്.പി.എൽ. പുതിയ ബ്രാൻഡിങ്ങിലൂടെ പുതിയ ലക്ഷ്യങ്ങൾ മുന്നിൽവെക്കുന്നതായി എസ്.പി.എൽ ചെയർമാനും എം.ഡിയുമായ മുരളി മലയപ്പൻ പറഞ്ഞു.
ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിൽ എസ്.പി.എൽ നെക്സ്റ്റ് എന്ന പേരിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം, സുതാര്യത, പ്രവർത്തന മികവ് എന്നിവയെ പ്രതിനിധാനംചെയ്യുന്ന മൂന്ന് തൂണുകൾ ഉൾപ്പെടുത്തി രൂപകൽപന ചെയ്തതാണ് പുതിയ ലോഗോ എന്നും അദ്ദേഹം വിശദീകരിച്ചു. വാർത്തസമ്മേളനത്തിൽ മറ്റു മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

