വാർഷികവും ഓണാഘോഷവും 15ന്
text_fields‘ബാംഗ്ലൂർ തിരോന്തൊരമൈറ്റ്സ്’ കൂട്ടായ്മ ഭാരവാഹികൾ
ബംഗളൂരു: തിരുവനന്തപുരം സ്വദേശികളായ വനിതകളുടെ കൂട്ടായ്മയായ ‘ബാംഗ്ലൂർ തിരോന്തൊരമൈറ്റ്സ്’ ഒന്നാം വാർഷികവും ഓണാഘോഷവും ആഗസ്റ്റ് 15ന് നടക്കും. ഉച്ചക്ക് 12ന് ഇന്ദിര നഗർ 100 ഫീറ്റ് റോഡിലെ ഈസ്റ്റ് കൾചറൽ അസോസിയേഷൻ ഇ.സി.എ ഹാളിലാണ് പരിപാടി. നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണിയാണ് മുഖ്യാതിഥി.
ഓണസദ്യയോടെയാണ് പരിപാടി തുടങ്ങുക. സാംസ്കാരിക-കലാപരിപാടികൾ നടക്കും. ശ്രീ രകും സ്പെഷൽ സ്കൂളിന് ധനസഹായം നൽകും. വാട്സ് ആപ് കൂട്ടായ്മ 2022 ആഗസ്റ്റ് 16നാണ് രൂപവത്കരിച്ചത്. ഫോൺ: 9845888593.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

