Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​ത്തി​ലേ​ക്ക്...

കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ അ​ന്ന ഭാ​ഗ്യ അ​രി പി​ടി​കൂ​ടി

text_fields
bookmark_border
കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ അ​ന്ന ഭാ​ഗ്യ അ​രി പി​ടി​കൂ​ടി
cancel
camera_alt

പൊ​ലീ​സ് പി​ടി​കൂ​ടി​യ അ​രി ലോ​ഡ്

മം​ഗ​ളൂ​രു : സ​ർ​ക്കാ​റി​ന്റെ സൗ​ജ​ന്യ അ​ന്ന​ഭാ​ഗ്യ പ​ദ്ധ​തി​യി​ൽ ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട അ​രി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ലോ​റി പൊ​ലീ​സും ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തു.​ കും​ത ന​ഡ മ​സ്കി​രി​യി​ലെ ശ്രീ ​ഗ​ണേ​ഷ് റൈ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ നാ​ഗ​രാ​ജ് നാ​യി​കാ​ണ് അ​രി ക​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ലോ​റി ഉ​ട​മ ഗി​രീ​ഷ് നാ​യി​കി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ലോ​റി ഡ്രൈ​വ​ർ കെ. ​ന​ര​സിം​ഹ, കാ​സ​ർ​ക്കോ​ട് ഷാ​ജി ട്രേ​ഡിം​ഗ് ക​മ്പ​നി​യി​ലേ​ക്ക് സ​ർ​ക്കാ​ർ അ​രി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്നു.​ബ്ര​ഹ്മാ​വ​ർ ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ വ​സ​ന്ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ കു​മാ​റി​ന്റെ​യും സം​ഘ​ത്തി​ന്റേ​യും സ​ഹാ​യ​ത്തോ​ടെ ലോ​റി ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.320 പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​യി പാ​ക്ക് ചെ​യ്ത 160 ക്വി​ന്റ​ൽ അ​രി​യും 3,84,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ലോ​റി​യും സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച് കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rice smugglingBengaluruRice BagsKerala
News Summary - കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ അ​ന്ന ഭാ​ഗ്യ അ​രി പി​ടി​കൂ​ടി
Next Story