അന്തമാൻ സ്വദേശിനി മരിച്ച നിലയിൽ
text_fieldsബംഗളൂരു: അന്തമാൻ- നികോബാർ സ്വദേശിനിയായ യുവതിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ജംഗ്ലിഘട്ട് സൗത്ത് അന്തമാൻ സ്വദേശി മുഹമ്മദ് ഹനീഫിന്റെ മകൾ ഹെന്ന ഹനീഫ് (26) ആണ് മരിച്ചത്. ബംഗളൂരുവിൽ സ്വകാര്യ ഐ ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് മരണവിവരം ബൊമ്മനഹള്ളി പൊലീസ് അറിയുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഡോ. സബീല ബാനു. സഹോദരൻ: മുഹമ്മദ് സുഹൈൽ. ഖബറടക്കം ദിലാനിപുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

