കൈനീട്ടിക്കിട്ടിയത് വയോധിക സ്വരൂപിച്ചു, അരികെയില്ലാത്തവർക്കായി എട്ടുലക്ഷം
text_fieldsനൂറിന്റെ സമ്പാദ്യം എണ്ണുന്നു
മൈസൂരു: മാണ്ഡ്യ പട്ടണത്തിന്റെ അടയാളങ്ങളിൽ ഒന്നായിരുന്ന വയോധിക നൂർ കണ്ണടച്ചതിന് പിന്നാലെ കണ്ടെത്തിയ അവരുടെ സമ്പാദ്യം ഞെട്ടിച്ചു. ആളുകളുടെ മുന്നിൽ കൈനീട്ടിയ ഓരോ പകലും അസ്തമിക്കുമ്പോൾ ഒറ്റക്ക് ചേക്കേറുമായിരുന്ന തന്റെ പാർപ്പിടത്തിൽ കണ്ടെത്തിയത് എട്ട് ലക്ഷം രൂപയിലേറെ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും.നോട്ടുകൾ അടുക്കിയും നാണയങ്ങൾ സഞ്ചികളിൽ കെട്ടിയും അവർ ആർക്കോ വേണ്ടി കരുതിവെച്ചിരുന്നു.
നല്ല ആഹാരം കഴിച്ചോ കൊള്ളാവുന്ന വസ്ത്രം ധരിച്ചോ വർഷങ്ങളായി നഗരത്തിലുള്ള നൂറിനെ ആരും കണ്ടിരുന്നില്ല.കുറച്ചു നാളായി വാർധക്യസഹജമായ അലട്ടുകൾ കാരണം നൂർ മാണ്ഡ്യ ഗുട്ടാലു ലേഔട്ടിലെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. മയ്യിത്ത് ഖബറടക്കം കഴിഞ്ഞ് വീട് പരിശോധിച്ചപ്പോഴാണ് അതിശയിപ്പിക്കുന്ന സമ്പാദ്യം കണ്ടെത്തിയത്.
പ്രാദേശിക നേതാക്കൾ ചർച്ചകൾ നടത്തിയ ശേഷം കണ്ടെടുത്ത പണം എണ്ണി തിട്ടപ്പെടുത്തി നൂറിന്റെ ബന്ധുക്കൾക്ക് കൈമാറാൻ തീരുമാനിച്ചു. മാണ്ഡ്യ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

