Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

text_fields
bookmark_border
yasodha
cancel
camera_alt

യശോദ

മംഗളൂരു: വോട്ട് അറ്റ് ഹോം സംവിധാനത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് പിന്നാലെ വയോധിക മരിച്ചു. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവറിൽ പി.യശോദയാണ്(83) മരിച്ചത്.

റിട്ട.വില്ലേജ് അക്കൗണ്ടന്റ് ഡി.നാരായൺ ഉപാധ്യായുടെ ഭാര്യയായ യശോദ ചൊവ്വാഴ്ചയാണ് വീട്ടിൽ വോട്ട് ചെയ്തത്. രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും വോട്ട് ചെയ്ത് കഴിഞ്ഞേ ആശുപത്രിയിൽ പോകൂ എന്ന് വയോധിക തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം കോട്ടേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെ മരണപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An elderly woman died after voting at home
Next Story