Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​മി​ത് ഷാ ​ഇ​ന്ന്...

അ​മി​ത് ഷാ ​ഇ​ന്ന് മം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
Promote Medical, Law Education In Mother Tongue: Amit Shah To States
cancel

ബം​ഗ​ളൂ​രു: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര-​സ​ഹ​ക​ര​ണ മ​ന്ത്രി അ​മി​ത് ഷാ ​ശ​നി​യാ​ഴ്ച ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. കേ​ന്ദ്ര മ​ന്ത്രി​യാ​യ ശേ​ഷം മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള അ​മി​ത് ഷാ​യു​ടെ ആ​ദ്യ വ​ര​വു​കൂ​ടി​യാ​ണി​ത്. പു​ത്തൂ​രി​ൽ സ​ഹ​ക​ര​ണ ക​ൺ​വെ​ൻ​ഷ​ന​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കും. കേ​ന്ദ്ര അ​ട​ക്ക-​കൊ​ക്കോ വി​പ​ണ​ന സം​സ്ക​ര​ണ സ​ഹ​ക​ര​ണ ക​മ്പ​നി (കാം​പ്കോ)​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​ത്തൂ​രി​ലെ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വൈ​കീ​ട്ട് മൂ​ന്നി​ന് തെ​ങ്കി​ല​യി​ലെ വി​വേ​കാ​ന​ന്ദ എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ൽ ച​ട​ങ്ങ് ന​ട​ക്കും. കാം​പ്കോ​യു​ടെ പു​ത്തൂ​രി​ലെ ചോ​ക്ല​റ്റ് ഫാ​ക്ട​റി​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന അ​മി​ത് ഷാ ​അ​വി​ടെ നി​ന്ന് ഈ​ശ്വ​ര​മം​ഗ​ല​യി​ലേ​ക്ക് ഹെ​ലി​കോ​പ്ട​റി​ൽ യാ​ത്ര തി​രി​ക്കും. തു​ട​ർ​ന്ന് ഹ​നു​മ​ഗി​രി​യി​ലെ ഭാ​ര​ത് മാ​താ മ​ന്ദി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാം​പ്കോ​യി​ലെ പ​രി​പാ​ടി​ക്ക് ശേ​ഷം മം​ഗ​ളൂ​രു​വി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahMangalore
News Summary - Amit Shah in Mangalore today
Next Story