ജെ.ഡി-എസ്- ബി.ജെ.പി നേതാക്കളുമായി അമിത്ഷാ ചർച്ച നടത്തി
text_fieldsബംഗളൂരുവിൽ ജെ.ഡി-എസ്- ബി.ജെ.പി നേതാക്കളുടെ യോഗത്തിൽ അമിത്ഷാ, യെദിയൂരപ്പ,
കുമാരസ്വാമി എന്നിവർ
ബംഗളൂരു: ബംഗളൂരുവിൽ ജെ.ഡി-എസ്- ബി.ജെ.പി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചർച്ച നടത്തി. സഖ്യം സംബന്ധിച്ച് പല മണ്ഡലങ്ങളിലും സ്വരച്ചേർച്ചയില്ലായ്മ രൂപപ്പെട്ടിരുന്നു. ഇതു പരിഹരിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നിച്ച് നീങ്ങാനും ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച രാവിലെ അമിത്ഷായുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.
ജെ.ഡി-എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി, കോർ കമ്മിറ്റി അംഗം ജി.ടി. ദേവഗൗഡ, ബി.ജെ.പി പാർലമെന്ററി കമ്മിറ്റിയംഗം ബി.എസ്. യെദിയൂരപ്പ, കർണാടക അധ്യഷൻ ബി.വൈ. വിജയേന്ദ്ര, കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

