Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എം.ഡി ചിപ് ഫാക്ടറി ബംഗളൂരുവിൽ
text_fieldsbookmark_border
ബംഗളൂരു: യു.എസിലെ പ്രമുഖ ഇലക്ട്രോണിക്സ് ചിപ് നിർമാതാക്കളായ എ.എം.ഡിയുടെ ഏറ്റവും വലിയ ചിപ് ഡിസൈൻ സെന്റർ ഈ വർഷം അവസാനം ബംഗളൂരുവിൽ തുറക്കുമെന്ന് കമ്പനി ചീഫ് ടെക്നോളജി ഓഫിസർ മാർക്ക് പേപ്പർമാസ്റ്റർ പറഞ്ഞു. അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഫാക്ടറി. ഇതിലൂടെ 3000 എൻജിനീയറിങ് തൊഴിലുകൾ ഉണ്ടാകും. അടുത്ത അഞ്ചു വർഷത്തിനിടയിൽ കമ്പനി ഇന്ത്യയിൽ 40 കോടി ഡോളറിന്റെ (3289 കോടി രൂപ) നിക്ഷേപം നടത്തും. ഗുജറാത്തിലെ ഗാന്ധി നഗറിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച സെമികോൺ ഇന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

