ബാനറുകളിലെ അംബേദ്കർ ചിത്രങ്ങൾ വികൃതമാക്കിയ നിലയിൽ
text_fieldsബംഗളൂരു: മൈസൂരുവിൽ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകളിലെ അംബേദ്കർ ചിത്രം കീറി വികൃതമാക്കിയതായി പരാതി. വജമംഗള വില്ലേജിൽ അഞ്ചിടങ്ങളിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഗ്രാമവാസികൾ പ്രതിഷേധ ധർണ നടത്തി.
പ്രതികളെ ഉടൻ പിടികൂടുമെന്ന പൊലീസിന്റെ ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ദിനത്തിൽ ബാനറുകൾ ഉയർത്തിയതെന്നും ഈ മാസം അവസാനിക്കുന്നതുവരെ ബാനറുകൾ നിലനിർത്താൻ അനുമതി ലഭിച്ചിരുന്നതായും ദലിത് സംഘടന പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി മൈസൂരു എസ്.പി പി.എൻ. വിഷ്ണുവർധൻ അറിയിച്ചു. പ്രതികളെ കണ്ടെത്താൻ വിരലടയാള സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

