അൾസൂർ കരയോഗം: ശിശുദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകെ.എൻ.എസ്.എസ് അൾസൂർ കരയോഗവും മഹിള വിഭാഗം ‘ശക്തി’യും ചേർന്ന് സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് അൾസൂർ കരയോഗവും മഹിള വിഭാഗം 'ശക്തി'യും ചേർന്ന് ശിശുദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മഹിള വിഭാഗം പ്രസിഡന്റ് മീന മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം സെക്രട്ടറി മോഹൻകുമാർ ശിശുദിന സന്ദേശം നൽകി. കുട്ടികൾക്കായി ചിത്രരചന മത്സരം, കസേരകളി, ക്വിസ്, തുടങ്ങിയവ നടത്തി. ട്രഷറർ അനിൽകുമാർ ടി.എ, ബോർഡ് അംഗം സേതുമാധവൻ, മഹിള വിഭാഗം ഭാരവാഹികളായ അജിത രാജേന്ദ്രൻ, രേഖ വിജയ്, ശ്യാമള അനിൽ, വസന്ത, ജ്യോതി, സരിത അനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

