ലവ് ജിഹാദ് ആരോപണം രാഷ്ട്രീയപ്രേരിതം -സിദ്ധരാമയ്യ
text_fieldsബംഗളൂരു: നേഹ ഹിരേമത് കൊലപാതകം ലവ് ജിഹാദാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തോട് പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് അമിത് ഷാ ഇങ്ങനെ പറയുന്നതെന്നും മണിപ്പൂർ വിഷയത്തിലെന്താണ് അമിത് ഷാക്ക് പറയാനുള്ളതെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിൽ പ്രതിയെ തൊട്ടടുത്ത മണിക്കൂറിൽ തന്നെ പിടിച്ചതാണ്. കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് സംഭവത്തെ ലവ് ജിഹാദ് എന്ന് വിളിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

