Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ഖി​ലേ​ന്ത്യ...

അ​ഖി​ലേ​ന്ത്യ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്

text_fields
bookmark_border
kalaripayattu
cancel
camera_alt

ഭാ​ര​തീ​യ പാ​ര​മ്പ​ര്യ സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ന്റെ അ​ഖി​ലേ​ന്ത്യ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഭാ​ര​തീ​യ പാ​ര​മ്പ​ര്യ സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തി. കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, ജോ. ​സെ​ക്ര​ട്ട​റി ബീ​നോ ശി​വ​ദാ​സ്, സോ​ണ​ൽ സെ​ക്ര​ട്ട​റി കെ.​കെ. പ​വി​ത്ര​ൻ, ല​യ​ൺ​സ് ക്ല​ബ്‌ പ്ര​തി​നി​ധി സു​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ള​രി​പ്പ​യ​റ്റ് സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ ടി. ​സു​ധാ​ക​ര​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ണാ​ട​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ.​ടി. ശ​ശീ​ന്ദ്ര​ൻ ഗു​രു​ക്ക​ൾ മു​ഖ്യാ​തി​ഥി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി​യ കേ​ര​ള സം​സ്ഥാ​ന ടീ​മി​ന് എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​വി.​എം. വി​ജ​യ​ൻ ഗു​രു​ക്ക​ൾ ട്രോ​ഫി സ​മ്മാ​നി​ച്ചു.

ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ക​ർ​ണാ​ട​ക ടീ​മി​ന് ജ​ഡ്ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ ഗു​രു​ക്ക​ളും മൂ​ന്നാം സ്ഥാ​നം നേ​ടി​യ ത​മി​ഴ്നാ​ടി​ന് അ​ഖി​ലേ​ന്ത്യ ജോ. ​സെ​ക്ര​ട്ട​റി ബ​ഷീ​ർ ഗു​രു​ക്ക​ളും വ​നി​ത​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​ക്തി​ഗ​ത പോ​യ​ന്റ് നേ​ടി​യ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ദേ​വി​ക പ​ട്ടേ​ലി​ന് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ ഗു​രു​ക്ക​ളും ട്രോ​ഫി ന​ൽ​കി. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മ​ന​യ​ട​ത്ത് പ്ര​കാ​ശ​ൻ ഗു​രു​ക്ക​ൾ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsChampionshipKalaripayattu
News Summary - All India Kalaripayattu Championship
Next Story