2017ലെ പൊലീസ് കമീഷണർ ഓഫിസ് ഉപരോധ കേസിൽ 101 പ്രതികളേയും വിട്ടയച്ചു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിന് പുറത്ത് ഒമ്പത് വർഷം മുമ്പ് നടന്ന ലാത്തിചാർജ് സംഭവവുമായി ബന്ധപ്പെട്ട കേസിലെ 101 പ്രതികളെയും മംഗളൂരു ജില്ല കോടതി കോടതി കുറ്റമുക്തരാക്കി. 2017 ഏപ്രിൽ നാലിന് വിവിധ സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ പൊലീസ് കമീഷണറുടെ ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചതാണ് കേസ്.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അഹമ്മദ് ഖുറേഷി എന്നയാളെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കാതെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധം സംഘർഷഭരിതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി. തുടർന്ന് കല്ലെറിഞ്ഞതായും കലാപമുണ്ടാക്കിയതായും ആരോപിച്ച് പാണ്ഡേശ്വര്‍ പൊലീസ് പ്രതിഷേധക്കാർക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകൾ റജിസ്റ്റർ ചെയ്തു. 101 പേരെ പ്രതികളാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
നീണ്ട വിചാരണക്ക് ശേഷം പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ നൽകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. തൽഫലമായി, ഉൾപ്പെട്ട എല്ലാ വ്യക്തികളെയും കുറ്റവിമുക്തരാക്കാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

