Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാഠവമുള്ള മഹാപണ്ഡിതൻ ബാംഗ്ലൂർ എസ്.വൈ.എസ്

text_fields
bookmark_border
ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാഠവമുള്ള മഹാപണ്ഡിതൻ ബാംഗ്ലൂർ എസ്.വൈ.എസ്
cancel
camera_alt

 2015ൽ ബംഗളൂരുവില്‍ നടന്ന എസ്.വൈ.എസ് ദേശീയ സംഗമത്തിൽ ആലിക്കുട്ടി മുസ്‍ലിയാർ സംസാരിക്കുന്നു

ബംഗളൂരു: പാണ്ഡിത്യവും നേതൃപാഠവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്ന പ്രഫസർ ആലികുട്ടി മുസ്‌ലിയാരെന്ന് ബാംഗ്ലൂർ എസ്.വൈ. എസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

2015 ൽ അദ്ദേഹം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് ബാംഗ്ലൂരിൽ അഖിലേന്ത്യ സാരഥി സംഗമം നടക്കുന്നത്. അനേകം പണ്ഡിതന്മാർ സംഗമിച്ച കേരളത്തിന് പുറത്തുളള വലിയ സമ്മേളനമായിരുന്നു.

പിന്നീട് ബാംഗ്ലൂരിൽ സമസ്‌തയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുന്നതിനും അനുബന്ധമായി നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് ബാംഗ്ലൂർ സാക്ഷിയാവുന്നതിനും അത് കാരണമായി.

അദ്ദേഹത്തിൻ്റെ നേതൃ പാഠവമാണ് ജംഇത്തുൽ ഉലമയെയും പോഷക സംഘടനകളെയും കൂടുൽ കരുത്തുറ്റതാക്കിയതെന്ന് പ്രസിഡന്‍റ് എ.കെ. അശ്‌റഫ് ഹാജി, ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.സി സിറാജ്, കെ.എച്ച്. ഫാറൂഖ്, ശംസുദ്ധീൻ കൂടാളി, ശംസുദ്ധീൻ സാറ്റലൈറ്റ്, കെ.സി. അബ്ദുൽ ഖാദർ, റിയാസ് മടിവാള, സകരിയ്യ ഇലക്ട്രോണിക് സിറ്റി തുടങ്ങിയവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alikkutty Musliyar, a great scholar with leadership skills, Bangalore SYS
Next Story