ആലിസ് ഫെർണാണ്ടസിന് കൊങ്കണി സാഹിത്യ അവാർഡ് സമ്മാനിച്ചു
text_fieldsശാലിനി വലൻസിയയെ കൊങ്കണി സാഹിത്യ അവാർഡ് നൽകി ആദരിക്കുന്നു
മംഗളൂരു: പ്രമുഖ കൊങ്കണി എഴുത്തുകാരി ശാലിനി വലൻസിയ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആലീസ് ഫെർണാണ്ടസിന് കർണാടകയിലെ കൊങ്കണി റൈറ്റേഴ്സ് അസോസിയേഷൻ നൽകുന്ന അഭിമാനകരമായ കൊങ്കണി സാഹിത്യ അവാർഡ് സമ്മാനിച്ചു. അസോസിയേഷൻ ഡയറക്ടർ റിച്ചാർഡ് മൊറാസ് അധ്യക്ഷതവഹിച്ചു. റാക്നോയുടെ എഡിറ്റർ ഫാ. രൂപേഷ് മദ്ദ മുഖ്യാതിഥിയായി. ആഡി റെഗോ സംസാരിച്ചു. ഡോൾഫി ലോബോ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ആലീസ് ഫെർണാണ്ടസിനെ ആദരിക്കുന്നതിനുള്ള പ്രശസ്തിപത്രം ഡോ. ആനി കാസ്റ്റലിനോ വായിച്ചു, ഡോ. എഡ്വേർഡ് നസറെത്ത് സ്വാഗതവും മഹെൻറി മസ്കരേനാസ് നന്ദിയും പറഞ്ഞു.

