Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ആലപ്പുഴ സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

 സി.ജെ. ജയ്ജീവൻ

ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കൈനകരി സൗത്ത് ചിറത്തറച്ചിറ വീട്ടിൽ ജയചന്ദ്രന്‍റെയും സുജാതയുടെയും മകൻ സി.ജെ. ജയ്ജീവൻ (18) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

സഹോദരന്‍റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ജയ്ജീവൻ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജ രാജേശ്വരി നഗറില്‍ സ്വകാര്യ സ്വിമ്മിങ് പൂള്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ ബംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾക്കും ആംബുലൻസ് സൗകര്യങ്ങൾക്കും യുനൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ ജാഷിർ പൊന്നിയം, സുഭാഷ് എന്നിവർ നേതൃത്വം നൽകി. മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitmetronewsBanglore
News Summary - ആലപ്പുഴ സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
Next Story