Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ൽ ബി​ർ​റ് സ്‌​കൂ​ൾ...

അ​ൽ ബി​ർ​റ് സ്‌​കൂ​ൾ തു​ട​ങ്ങും

text_fields
bookmark_border
അ​ൽ ബി​ർ​റ് സ്‌​കൂ​ൾ തു​ട​ങ്ങും
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​വും ധാ​ർ​മി​ക വി​ജ്ഞാ​ന​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള നൂ​ത​ന പാ​ഠ്യ​പ​ദ്ധ​തി​യാ​യ അ​ൽ ബി​ർ​റ് സ്‌​കൂ​ൾ ബം​ഗ​ളൂ​രു​വി​ലും തു​ട​ങ്ങു​മെ​ന്ന് സ്കൂ​ൾ മേ​ധാ​വി​ക​ൾ പ​റ​ഞ്ഞു. അ​ൽ ബി​ർ​റ് സ്കൂ​ൾ ബം​ഗ​ളൂ​രു മ​ഹ​ല്ല് സം​ഗ​മ​ത്തി​ലാ​ണ് സാ​ധ്യ​ത​പ​ഠ​ന​വും ച​ർ​ച്ച​ക​ളും ന​ട​ന്ന​ത്. ഇ​തി​നാ​യി മ​ഹ​ല്ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​ന് അ​ഡ് ഹോ​ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു സം​വി​ധാ​ന​മാ​ണ് ബം​ഗ​ളൂ​രു​വി​ലും ആ​ലോ​ചി​ക്കു​ന്ന​ത്. സം​ഗ​മം എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ നീ​ല​സാ​ന്ദ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഹി​ദ് ഐ.​എ.​എ​സ്, പി.​എം. അ​ബ്ദു​ല​ത്തീ​ഫ് ഹാ​ജി, എം.​കെ. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഡ​യ​റ​ക്ട​ർ കെ.​പി. മു​ഹ​മ്മ​ദ്, ട്രെ​യ്നി​ങ് ക​ൺ​വീ​ന​ർ ഫൈ​സ​ൽ ഹു​ദ​വി, എ​ക്സാ​മി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, നാ​സ​ർ നീ​ല​സാ​ന്ദ്ര, അ​ർ​ഷ​ദ് തു​ട​ങ്ങി​യ​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Birt School
News Summary - Al Birt School will start
Next Story