‘അക്ഷരം’ കവിതസമാഹാരം കന്നട വിവർത്തനം പ്രകാശനം ചെയ്തു
text_fieldsഡോ. സുഷമ ശങ്കർ തയാറാക്കിയ ഒ.എൻ.വിയുടെ ‘അക്ഷരം’കവിതസമാഹാരത്തിന്റെ കന്നട വിവർത്തനമായ ‘അക്ഷര’
പ്രകാശനം ചെയ്തപ്പോൾ
ബംഗളൂരു: കൊല്ലം സ്വദേശിയും എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കർ തയാറാക്കിയ ഒ.എൻ.വിയുടെ ‘അക്ഷരം’ കവിതസമാഹാരത്തിന്റെ കന്നട വിവർത്തനമായ ‘അക്ഷര’ പ്രകാശനം ചെയ്തു. വൈറ്റ്ഫീൽഡിലെ സെന്റ്ജോസഫ്സ് കോൺവെന്റ് സ്കൂളിൽ നടന്ന ചടങ്ങ് ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനുമായ ഡോ. വി. നാഗേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കന്നട അഭിവൃദ്ധി പ്രാധികാര സെക്രട്ടറി ഡോ. സംന്താഷ് ഹാനഗല്ല, ഒ.എൻ.വിയുടെ കൊച്ചുമകൾ ചലച്ചിത്ര പിന്നണി ഗായിക അപർണ രാജീവിന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു.
കുട്ടികളുടെ മാസപത്രികയായ തൊദൽനുടിയുടെ പത്താം വാർഷികപ്പതിപ്പ്, വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ദാമോദരഷെട്ടി പ്രകാശനം ചെയ്തു.
1975ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതസമാഹാരമാണ് ‘അക്ഷരം. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന സുഷമ ശങ്കർ വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ്.

