കർണാടകയിലും അജിത് പവാർ ഉണ്ടാകും -കുമാരസ്വാമി
text_fieldsബംഗളൂരു: മഹാരാഷ്ട്രയിലെ സംഭവം കർണാടകയിലും ഉണ്ടാകുമെന്ന് ജെ.ഡി.എസ്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ (എൻ.സി.പി) പിളർത്തി പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്ക് മാറി അജിത് പവാർ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായതുപോലുള്ള സംഭവം കർണാടകയിലും ഉണ്ടാകുമെന്ന് ജെ.ഡി.എസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തകർത്ത് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. മഹാരാഷ്ട്രയിലേതുപോലുള്ള ഞെട്ടിക്കുന്ന സംഭവവികാസം കർണാടകയിലും ഉണ്ടാകും. കർണാടകയിലും ഒരു അജിത് പവാർ സമീപഭാവിയിൽ തന്നെയുണ്ടാകും. അത് ആരായിരിക്കുമെന്നത് തങ്ങൾ കാത്തിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭ വരുമെന്നും തങ്ങൾ കിംമേക്കർ ആകുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു ജനതാദൾ എസ്. എന്നാൽ, 224 നിയമസഭ സീറ്റുകളിൽ 136ലും വിജയിച്ച് കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയതോടെ ജെ.ഡി.എസിന്റെ സ്വപ്നങ്ങൾ തകർന്നുതരിപ്പണമായി.
2018ൽ 37 എം.എൽ.എമാരുള്ള പാർട്ടി 2023ൽ 19 സീറ്റുകളിലേക്ക് ചുരുങ്ങി. 13.3 ശതമാനം വോട്ടുവിഹിതവുമായി പരിതാപകരമായ പതനത്തിലാണിപ്പോൾ പാർട്ടി. എന്നാൽ, മഹാരാഷ്ട്രയിലേതുപോലുള്ള കൂറുമാറ്റം ഏറെ കണ്ട സംസ്ഥാനമാണ് കർണാടക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

