എയർ ഷോ: ബിരുദ കോളജുകൾക്ക് അവധി
text_fieldsബംഗളൂരു: എയർ ഷോ പ്രമാണിച്ച് ഫെബ്രുവരി 13, 14 തീയതികളിൽ നഗരത്തിലെ യലഹങ്ക എയർ ബേസിന് ചുറ്റുമുള്ള ബിരുദ കോളജുകൾക്ക് അവധി നൽകി. സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളജുകളിലെ ക്ലാസുകൾ റദ്ദാക്കി കോളജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എയർഫോഴ്സ് സ്റ്റേഷനും യെലഹങ്കക്കും ചുറ്റുമുള്ള കോളജുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കോളജുകളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ഫെബ്രുവരി 13, 14 തീയതികളിൽ ബംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് ബേസിൽ നടക്കും.
ഈ എയർ ഷോ വീക്ഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പൊതുജനങ്ങളും വിശിഷ്ട വ്യക്തികളും എത്തുന്നുണ്ട്. അതിനാലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ സർക്കാർ-സ്വകാര്യ എയ്ഡഡ് കോളജുകളിലെ വിദ്യാർഥികളുടെ ക്ലാസുകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

