Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു-സാൻഫ്രാൻസിസ്കോ സർവിസ് എയർ ഇന്ത്യ പുനരാരംഭിച്ചു

text_fields
bookmark_border
വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവിസ്
Air India
cancel

ബംഗളൂരു: എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ നോൺ സ്റ്റോപ് സർവിസായ 'ബംഗളൂരു-സാൻഫ്രാൻസിസ്കോ' വിമാന സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് ബംഗളൂരുവിൽനിന്ന് ബോയിങ് 777-200 എൽ.ആർ വിമാനം സർവിസ് നടത്തുക.17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം.

അമേരിക്കയിലെ യഥാർഥ സിലിക്കൺവാലിയെയും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സർവിസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളിൽനിന്നായി യു.എസിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 37 നോൺ സ്റ്റോപ് സർവിസുകളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India resumes Bengaluru-San Francisco service
Next Story