Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right2028 ആകുമ്പോഴേക്കും...

2028 ആകുമ്പോഴേക്കും കർണാടകയെ മയക്കുമരുന്ന് വിമുക്തമാക്കുക ലക്ഷ്യം -മുഖ്യമന്ത്രി

text_fields
bookmark_border
2028 ആകുമ്പോഴേക്കും കർണാടകയെ മയക്കുമരുന്ന് വിമുക്തമാക്കുക ലക്ഷ്യം -മുഖ്യമന്ത്രി
cancel
camera_alt

ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി ഡി.​കെ.

ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ബം​ഗ​ളൂ​രു: 2028 ഓ​ടെ ക​ർ​ണാ​ട​ക​യെ മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​നൊ​പ്പം കൈ​കോ​ർ​ക്ക​ണ​മെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ളോ​ടും യു​വാ​ക്ക​ളോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​സ​ക്തി ഉ​പേ​ക്ഷി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക. മ​റ്റു​ള്ള​വ​രി​ലേ​ക്ക് അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ക. ആ​ളു​ക​ൾ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചേ​ക്കാം പ​ക്ഷേ വി​ദ്യാ​ര്‍ഥി​ക​ളും യു​വാ​ക്ക​ളും അ​ത്ത​രം സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങ​രു​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 89 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. സ​മൂ​ഹ​ത്തെ ഭ​യ​ന്ന് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി ഉ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ മ​റ​ച്ചു​വെ​ക്ക​രു​തെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ അ​വ​രു​ടെ ഭാ​വി ന​ശി​പ്പി​ക്കും. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ കൗ​ൺ​സി​ലി​ങ് ന​ൽ​കു​ക​യും പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും വേ​ണം. അ​തു​വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും.

ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി​വെ​ക്ക​ണ​മെ​ന്ന് പൊ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ന​ൽ​കു​ന്ന​വ​ര്‍ക്ക് പൊ​ലീ​സ് പാ​രി​തോ​ഷി​കം ന​ൽ​കും. മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പോ​രാ​ട്ടം സ്വ​ന്തം കു​ടും​ബ​ത്തെ​യും, അ​യ​ൽ​പ​ക്ക​ത്തെ​യും, ഗ്രാ​മ​ത്തെ​യും, സം​സ്ഥാ​ന​ത്തെ​യും സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ള്‍ പു​തി​യ രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ കൈ​മാ​റു​ന്ന​ത് എ​ന്ന​ത് ഏ​റെ ആ​ശ​ങ്കാ​ജ​ന​മാ​ണ്. പാ​ൻ മ​സാ​ല​യി​ലും ഗു​ഡ്ക​യി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ ക​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2026 മെ​യ് 31 വ​രെ ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം 184.72 കോ​ടി വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. 1,406 മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 6,651 പ്ര​തി​ക​ൾ​ക്കെ​തി​രെ​യും 5,090 മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 17 മ​യ​ക്കു​മ​രു​ന്ന് നി​ർ​മ്മാ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakachief ministeranti-drug
News Summary - Aiming to Make Karnataka Drug-Free by 2028 - Chief Minister
Next Story