എ.ഐ.കെ.എം.സി.സി യുടെ യു.ഡി.എഫ് വിജയാഘോഷം
text_fieldsഎ.ഐ.കെ.എം.സി.സി. മൈസൂർ സിറ്റി ഏരിയ കമ്മിറ്റിയുടെ യു.ഡി.എഫ് വിജയാഘോഷം
ബംഗളൂരു: കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയമാഘോഷിച്ച് എ.ഐ.കെ.എം.സി.സി. മൈസൂർ സിറ്റി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ മൈസൂരിലെ ഹോട്ടൽ ലൂസിയ ഇന്റർനാഷനലിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. എ.ഐ.കെ.എം.സി.സി ദേശീയ എക്സിക്യൂട്ടീവ് അംഗം ഇഖ്ബാൽ മണലോടി, മൈസൂർ ജില്ല ജനറൽ സെക്രട്ടറി കാസിം മൊകേരി, ജില്ലാ സെക്രട്ടറി അഫ്സൽ പി.പി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി യൂനുസ് വി.പി പരിപാടി നിയന്ത്രിച്ചു. കേരള ജനത പത്ത് വർഷത്തെ ദുർഭരണത്തിനും ജനവിരുദ്ധ നയങ്ങൾക്കും നൽകിയ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകളും വിശ്വാസവും യു.ഡി.എഫിനൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വീണ്ടും തെളിയിച്ചതായും അവർ ചൂണ്ടിക്കാട്ടി. തുടർന്ന് മധുര വിതരണം നടത്തി വിജയാഘോഷ പരിപാടികൾ സമാപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

