Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് ബംഗളൂരു അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് ബംഗളൂരു അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് ബംഗളുരു മസാന്ത കൺവെൻഷനും അനുസ്മരണവും കർണാടക ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ ജീലാനി മൊകാശി ഉദ്ഘാടനം ചെയ്യുന്നു

ബംഗളുരു: എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് ബംഗളുരുവിന്‍റെ ആഭിമുഖ്യത്തിൽ മസാന്ത കൺവെൻഷനും പ്രമുഖ നേതാക്കളുടെ അനുസ്മരണവും ശിഹാബ് തങ്ങൾ സെന്‍ററിൽ നടന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ, സാലിഹ് കൊയ്യോട് എന്നിവരുടെ അനുസ്മരണമാണ് സംഘടിപ്പിച്ചത്.

കർണാടക ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ ജീലാനി മൊകാശി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഓണംപള്ളി മുഹമ്മദ് ഫൈസി അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ ആൾ ഇന്ത്യ കെ.എം.സി.സി-ശിഹാബ് തങ്ങൾ സെന്‍റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണാർത്ഥം 'എസ്.ടി.സി.എച്ച്' എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷന്‍റെ ലോഞ്ചിങ്ങും ഓണംപള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു പ്രസിഡന്‍റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

പാലിയറ്റീവ് മസാന്ത കലക്ഷനിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയ മാര്‍ത്തഹള്ളി, കെ.ആർ.പുരം, ഹെബ്ബാൾ, എലഹങ്ക ഏരിയകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹജ്ജ് തീർത്ഥാടകർക്ക് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ അറുപതോളം വരുന്ന എ.ഐ.കെ.എം.സി.സി ബംഗളുരു ഹജ്ജ് വളണ്ടിയർമാർക്കുള്ള സ്നേഹോപഹാരങ്ങളും സമ്മാനിച്ചു.

കരാട്ടെ ഇന്ത്യ ഓർഗനൈസേഷൻ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കർണാടകക്ക് വേണ്ടി മത്സരിച്ച് വെങ്കല മെഡൽ നേടിയ സഫ്വാൻ സലീം, 2025-2026 അധ്യയന വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ 99 ശതമാനം മാർക്ക് കരസ്ഥമാക്കിയ റിസ മറിയം, എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. ഹിബ ഫാത്തിമ, ബി.എസ്.എഫ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ സതീഷൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് വി.കെ. നാസർ ഹാജി, സെക്രട്ടറിമാരായ അബ്ദുള്ള മാവള്ളി, സിദ്ദീഖ് തങ്ങൾ, അബു ശ്രീകണ്ഠാപുരം, ട്രഷറർ നാസർ നീലസാന്ത്ര, ഹാജിബ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി റഹീം ചാവശ്ശേരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakacommemorationaikmccmetronewsBengaluru
News Summary - AIKMCC-STCH organized Bengaluru commemoration
Next Story