എ.ഐ.കെ.എം.സി.സി റമദാന് റിലീഫ് ഒന്നാം ഘട്ടം നൽകി
text_fieldsഎ.ഐ.കെ.എം.സി.സി രാമമൂര്‍ത്തി നഗര്‍ ഏരിയ കമ്മിറ്റിയുടെ റമദാന് റിലീഫ് കിറ്റ് വിതരണം
ബംഗളൂരു: എ.ഐ.കെ.എം.സി.സി രാമമൂര്‍ത്തി നഗര്‍ ഏരിയ കമ്മിറ്റിയുടെ റമദാന് റിലീഫ് കിറ്റ് വിതരണോദ്ഘാടനം എം.കെ. നൗഷാദ് നിർവഹിച്ചു. രാമമൂര്‍ത്തി നഗര്‍, ഹെഗ്ഡെ നഗര്‍, സാറാപാളയ ഏരിയകളിലായി നൂറ്റിയമ്പതിലേറെ പേര്‍ക്കാണ് ഭക്ഷ്യ വസ്തുക്കളടങ്ങിയ റിലീഫ് കിറ്റ് വിതരണം ചെയ്തത്. ജയന്തിനഗര്‍ മസ്ജിദിനു സമീപം സംഘടിപ്പിച്ച സംഗമത്തില്‍ ഹക്കീം വി.കെ.സി. അധ്യക്ഷത വഹിച്ചു. ഹനീഫ് കെ.ആര് പുര, അഡ്വ. അഷ്റഫ്, ഖാദര്‍, ശരീഫ്, സിറാജ്, റഫീഖ്, റസാഖ്, സൈഫുദ്ദീന്, ജംഷി, ഉസ്മാന് എന്നിവർ സംബന്ധിച്ചു. അബ്ദു വി.വി. സ്വാഗതവും നജീര്‍ നന്ദിയും പറഞ്ഞു.

