എ.ഐ.കെ.എം.സി.സി മെംബർഷിപ് കാമ്പയിന് തുടക്കം
text_fieldsഓൾ ഇന്ത്യ കെ.എം.സി.സി മെംബർഷിപ്പ് ആപ്പിന്റെ ലോഞ്ചിങ് ദേശീയ പ്രസിഡൻറ്
കെ. കുഞ്ഞിമോൻ നിർവഹിക്കുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി മെംബർഷിപ് കാമ്പയിന് തുടക്കം. ദേശീയ പ്രവർത്തക സമിതി യോഗം കാമ്പയിൻ പരിപാടികൾക്ക് അന്തിമ രൂപം നൽകി. നവംബർ 15 വരെ നീളുന്ന കാമ്പയിൻ പൂർണമായി ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അംഗങ്ങൾക്കിടയിൽ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മെംബർഷിപ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മെംബർഷിപ് ആപ്പിന്റെ ലോഞ്ചിങ് എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡൻറ് കെ. കുഞ്ഞുമോൻ നിർവഹിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഗോവയിൽ നടന്ന ദ്വിദിന ദേശീയ ശിൽപശാലയിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണിത്. നിലവിൽ ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തിക്കുന്ന 14 സംസ്ഥാനങ്ങളിലും കോഓഡിനേറ്റർമാരെ നിയമിച്ചും അവർക്ക് കീഴിൽ ജില്ല ഏരിയ തലങ്ങളിലും കോഓഡിനേറ്റർമാരെ കണ്ടെത്തിയുമാണ് കാമ്പയിൻ പ്രവർത്തനങ്ങൾ.
വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് കീഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിൽ ആദ്യത്തേത് ബംഗളൂരുവിലും തുടർന്ന് ഹരിയാനയിലും ഒക്ടോബറിൽതന്നെ തുടങ്ങും. പ്രവർത്തക സമിതി യോഗത്തിൽ ഡോ.എം.എ. അമീറലി, പി.വി. അഹമ്മദ് സാജു, ശുഹൈബ് സ്പൈൻ കോഡ്സ് എന്നിവർ വിഷയം അവതരിപ്പിച്ചു.
വി.കെ. സൈനുദ്ദീൻ, കെ.പി. മൊയ്തുണ്ണി, കെ.പി. അബ്ദുൽ ഗഫൂർ, കെ. കുഞ്ഞബ്ദുല്ല, പി.വി. കുഞ്ഞബ്ദുല്ല, എൻ. ഹർഷാദ്, പി. മുഹമ്മദ് ഷാഫി, കെ.കെ. റഷീദ്, ഷംനാസ് പോക്കർ, അഡ്വ. പി.കെ. മുഹമ്മദുപ്പ, അഹ്ഫാം തങ്ങൾ, കെ. നൗഫൽ, മുഹമ്മദ് റമീസ്, ഷാക്കിർ ബദിര, ഹുമയൂൺ കബീർ, സി.എ. അഷ്റഫ്, ഹംസ സാഗർ, ടി.കെ. മുഹമ്മദ്, നാസർ നീലസാന്ദ്ര, ടി. ഉസ്മാൻ, മുഹമ്മദ് യാസിർ, നാസർ സമദ്, എം.എ. അനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും ട്രഷറർ കെ.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

