എ.ഐ.കെ.എം.സി.സി മംഗളൂരു കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഒപ്പം സുരക്ഷ പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുന്നു
മംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി (എഐകെഎംസിസി) മംഗളൂരു ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രൂപവത്കരണ യോഗം ബഹ്‌റൈൻ കെഎംസിസി നേതാവ് ഷാഫി പാറക്കെട്ട് ഉദ്ഘാടനം ചെയ്തു. അഫ്‌ഹാൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പ്രതിനിധി ടി കെ നസീർ മുഖ്യപ്രഭാഷണം നടത്തി.മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും ഇവിടെ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. എഐകെഎംസിസിയുടെ അഭിമാന പദ്ധതിയായ 'ഒപ്പം സുരക്ഷാ പദ്ധതി' ഓൺലൈൻ റെസിപ്റ്റ് അഫ്‌ഹാൻ തങ്ങൾ പ്രസിഡന്റ് വി.കെ.പി മുഹമ്മദ് റഫീഖിന് കൈമാറി ഉദ്ഘാടനം ചെയ്തു.ഭാരവാഹികൾളായിമുഹമ്മദ് റഫീഖ് വി.കെ.പി(പ്രസിഡന്റ്), സുലൈമാൻ എസ്.സി, ഇഖ്ബാൽ പള്ളിക്കൽ(വൈസ് പ്രസിഡന്റുമാർ), ഹനീഫ് എച്ച്.എം.ടി(ജനറൽ സെക്രട്ടറി), യു.കെ ഹമ്ദുല്ല തങ്ങൾ, ലിയാകത്ത് വി.കെ(ജോയിന്റ് സെക്രട്ടറിമാർ),
* റിസ്‌വാൻ അബ്ദുൽ ഖാദർ(ട്രഷറർ), മുജീബ് തളങ്കര(ഓർഗനൈസിംഗ് സെക്രട്ടറി). കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്‌റഫ്, ലത്തീഫ് ഉപ്പള, ടി.കെ നസീർ, ഡോ. സയ്യിദ്, എ.വി അബ്ദുൽ റഹ്‌മാൻ ഹാജി, അഫ്‌ഹാൻ തങ്ങൾ( ഉപദേശക സമിതി അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.മുജീബ് തളങ്കര സ്വാഗതവും ഹനീഫ് എച്ച്.എം.ടി നന്ദിയും പറഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

