എ.ഐ.കെ.എം.സി.സി കോറമങ്ങല ഏരിയ മെംബഷിപ് കാർഡ് വിതരണം
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു കോറമങ്ങല ജനറൽ ബോഡി യോഗം മാർസ് ചിക്കൻ ഡിലൈറ്റ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹി അബ്ദുല്ല മാവള്ളി അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനവും മെംബർഷിപ് കാർഡ് വിതരണവും നിർവഹിച്ചു. നാസർ എമിറേറ്റ്സ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാസർ നീലാസാന്ദ്ര മുഖ്യപ്രഭാഷണം നടത്തി. റഹീം ചാവശ്ശേരി സംസാരിച്ചു. വി.കെ. ഹമീദ് മംഗള സ്വാഗതവും സിദ്ദീഖ് മാളിയേക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി.കെ. ഹമീദ് (പ്രസിഡന്റ്), നാസർ എമിറേറ്റ്സ് (ജനറൽ സെക്രട്ടറി), സിദ്ദീഖ് മാളിയേക്കൽ (ട്രഷറർ), റഷീദ് അൽമാസ്, സമദ് സൗഭാഗ്യ, പി.പി. മൻസൂർ (വൈസ് പ്രസിഡന്റുമാർ), മനാഫ്, കെ. അലി കന്യക, എൻ. രിസാൽ (ജോയന്റ് സെക്രട്ടറിമാർ), അബ്ദുല്ല മാവള്ളി, ടി. അഷ്റഫ് അനുയോജ്യ, യൂസുഫ് ഹാജി സൗഭാഗ്യ, എം.എം. ജമാൽ (രക്ഷാധികാരികൾ), മുസമ്മിൽ, സനീഷ് (പാലിയേറ്റിവ് കോഓഡിനേറ്റേഴ്സ്), നൗഷാദ് അനുഗ്രഹ (ട്രോമ കെയർ കോഓഡിനേറ്റർ), എ.എ. ബഷീർ, എ.സി. അഷ്ബുല്ല, നൗഷാദ് റോസ്, എഫ്.എം. സമീർ, ഷഫീക്, മുഹമ്മദ് ഹാരിസ്, കെ.ടി. അബ്ദുൽ കാദർ, മുഹമ്മദ് ഫാരിസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

