Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദത്തിന്‍റെ സന്ദേശമായി എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം

text_fields
bookmark_border
സൗഹൃദത്തിന്‍റെ സന്ദേശമായി എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം
cancel
camera_alt

എ.ഐ.കെ.എം.സി.സി എച്ച്.എ.ൽ-മുരുഗേഷ് പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താർ സംഗമം സബ് ഇൻസ്‌പെക്ടർ അസ്ഹറുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു

ബംഗളുരു: മാനവികതയുടെയും പരസ്പര സ്നേഹത്തിന്‍റെയും സന്ദേശം വിളിച്ചോതി എ.ഐ.കെ.എം.സി.സി എച്ച്.എ.എൽ-മുരുഗേഷ് പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എച്ച്.എ.എൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസ്ഹറുദ്ധീൻ ഉദ്ഘാടനം ചെയ്തു.

വിശ്വാസത്തിനപ്പുറം മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം ഒത്തുചേരലുകൾക്ക് സാധിക്കും. നോമ്പ് എന്നത് കേവലം വിശപ്പറിയൽ മാത്രമല്ല. മറിച്ച് സഹജീവികളോടുള്ള കരുണയും വിട്ടുവീഴ്ചയും ശീലിക്കൽ കൂടിയാണ്. പരസ്പര വിശ്വാസവും ഐക്യവും തകരുന്ന വർത്തമാനകാലത്ത് സ്നേഹത്തിന്‍റെ ഇഫ്താർ വിരുന്നുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് എം.എൻ. സലാം അധ്യക്ഷത വഹിച്ചു.

എ.എസ്.ഐ സുബാൻ, അഡ്വ. ഇല്യാസ്, അഷ്‌കർ (കബാബ് സൂഖ്), സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി.സി. മുനീർ, അബ്ദുള്ള മാവള്ളി, ആൾ സീസൺ മുനീർ എന്നിവർ സംസാരിച്ചു. യൂസുഫ് ഫൈസി റമദാൻ പ്രഭാഷണം നടത്തി. റഫീഖ്, അസീസ് തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി മുനവ്വിർ സ്വാഗതവും റഫീഖ് ലസ്സിസാഗർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIKMCC Iftar gathering as a message of friendship
Next Story