എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ ഇഫ്താർ സംഗമം
text_fieldsബംഗളുരു: ബംഗളുരു എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്‍റ് കെ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജ. സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യപ്രവർത്തനങ്ങളും പരസ്പര സ്നേഹവുമാണ് റമദാൻ പകർന്നുനൽകുന്ന വലിയ പാഠമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.ഡി.സി ഡയറക്ടർ ബി.കെ. അസ്‌ലം ഖാൻ മൗല മുഖ്യാതിഥിയായി. ഗോരിപ്പാളയ ഷാഫിഈ മസ്ജിദ് ഖത്തീബ് അബ്ദുൽ റഊഫ് ഹിഷാമി റമദാൻ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിന്‍റെ ആത്മീയ വശങ്ങളെക്കുറിച്ചും സമകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബു ശ്രീകണ്ഠപുരം, മുസ്തഫ താനറി റോഡ്, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി എന്നിവർ സംസാരിച്ചു. മഹ്മൂദ്, റഫീഖ് ആപ്പി എന്നിവര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.പി. മദനി സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

