എ.ഐ.കെ.എം.സി.സി ജനറൽ ബോഡി മീറ്റും മെംബർഷിപ് വിതരണവും
text_fieldsഎ.ഐ.കെ.എം.സി.സി രാമമൂർത്തി നഗർ ഏരിയാ ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി രാമമൂർത്തി നഗർ ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം ഹൊറമാവു ജയന്തി നഗറിൽ നടന്നു.
ഹക്കീം പള്ളക്കൽ അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്തു. ഹനീഫ് കെ.ആർ പുര മെംബർഷിപ് വിതരണോദ്ഘാടനം നിർവഹിച്ചു. അഷറഫ് കമ്മനഹള്ളി ആശംസ നേർന്ന് സംസാരിച്ചു. യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദു സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദു സമദ് ചുള്ളിപ്പാറ (പ്രസി.), ഹക്കീം പള്ളക്കൽ (ജന. സെക്ര.) സിറാജ് ടി.സി, അബ്ദുൽ റസാഖ് ബൊള്ളാമെ (വൈസ് പ്രസിഡന്റ്). ഹക്കീം പള്ളക്കൽ, ശരീഫ് വി.എം, ഇസ്മാഈൽ ഷോപ്പ് അറ്റ് റൈറ്റ്, ഷമീർ ടി.കെ. (ജോ.സെക്രട്ടറി), സനീജ് (ട്രഷ).

