Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.കെ.എം.സി.സി കർണൂൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു

text_fields
bookmark_border
aikmcc 098789a
cancel

കര്‍ണൂല്‍: ഓള്‍ ഇന്ത്യ കെ.എം.സി.സി ആന്ധ്രപ്രദേശ് കർണൂല്‍ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ശ്രീരാമ ടാക്കീസിന് സമീപം ഹോട്ടല്‍ ജയശ്രീയില്‍ നടന്ന രൂപീകരണയോഗം മുസ്‍ലിം ലീഗ് ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷൻ ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആന്ധ്രപ്രദേശ് സ്റ്റേറ്റ് മുസ്‍ലിം വൈസ് പ്രസിഡന്റ് റഫീദ്ദീന്‍ മൗലാന, കര്‍ണൂര്‍ ജില്ലാ പ്രസിഡന്റ് കരിമുല്ല മസ്താന്‍ എന്നിവർ സംസാരിച്ചു. നാസര്‍ സമദ് സ്വാഗതവും ഷംസുദ്ദീന്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഓള്‍ ഇന്ത്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ അബൂബക്കറിന്‍റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികള്‍: ജമാലുദ്ദീന്‍ കര്‍നൂല്‍ (പ്രസി.), പി.വി. വഹാബ് സമദ് നന്ദ്യാല്‍, കെ.പി. മുസ്തഫ കർണൂല്‍ (വൈസ് പ്രസി), പി.വി. നാസര്‍ സമദ് (ജന. സെക്ര.), പി.വി. മുസ്തഫ നന്ദ്യാല്‍ (ട്രഷ.), മുഹമ്മദ് കർണൂല്‍, ഖാലിദ് കർണൂല്‍ (ജോ. സെക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIKMCC formed Kurnool Area Committee
Next Story