എ.ഐ.കെ.എം.സി.സി ഫുട്ബാള്‍ ലീഗ് 28ന്
text_fieldsബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന അഞ്ചാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് ഫുട്ബാള്‍ ലീഗ് സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ ഗരുഡ മാളിന് സമീപത്തെ ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രണ്ടു ഗ്രൂപ്പുകളിലായി 16 ടീമുകൾ ബൂട്ടുകെട്ടും. ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇസന് എഫ്.സി ശിവാജി നഗര്‍, ഗൗരിപാളയ എഫ്.സി, ഇ.സി 2 എഫ്.സി, കോറമംഗല എഫ്.സി, അള്‍സൂരു എഫ്.സി, മാറത്തഹള്ളി എഫ്.സി, ആല് സീസണ് എഫ്.സി, അമ ക്യു എഫ്.സി മജസ്റ്റിക്, റീഗ്ള് എഫ്.സി, യശ്വന്തപുര എഫ്.സി, എംപയര്‍ എഫ്.സി, ജയനഗര്‍ എഫ്.സി, കമ്മനഹള്ളി എഫ്.സി, നിംഹാന്‍സ് എഫ്.സി, കലാസിപാളയ എഫ്.സി, എസ്.ടി.സി.എച്ച് എഫ്.സി, ഇ.സി ഫേസ് 1 എഫ്.സി ടീമുകളാണ് മത്സരത്തിനിറങ്ങുക.

