കരുതലിന്റെ പന്തലിൽ അവർക്ക് മംഗള മംഗല്യം; എ.ഐ.കെ.എം.സി.സി സമൂഹ വിവാഹത്തിന് സമാപ്തി
text_fieldsസമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി - ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി സംഘടിപ്പിച്ച ഏഴാമത് സമൂഹ വിവാഹത്തിന് പ്രൗഢമായ പരിസമാപ്തി. ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ) നഗറിലെ വേദിയിൽ നടന്ന ചടങ്ങുകൾക്ക് പതിനായിരങ്ങൾ സാക്ഷികളായി.
65 ജോടികളുടെ വിവാഹമാണ് ഞായറാഴ്ച നടന്നത്. വിവാഹ കർമങ്ങൾക്കുശേഷം നടന്ന പൊതുപരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ടി.സി.എച്ച് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായി.
ബംഗളൂരു ഖുദ്ദൂസ് സാഹിബ് മൈതാനിയിൽ ഞായറാഴ്ച നടന്ന എ.ഐ.കെ.എം.സി.സി- എസ്.ടി.സി.എച്ച് ഏഴാമത് സമൂഹ വിവാഹച്ചടങ്ങിൽ വധൂവരൻമാർ അതിഥികൾക്കും സംഘാടകർക്കുമൊപ്പം
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമൂഹ വിവാഹ സന്ദേശം നൽകി. വധുക്കൾക്കുള്ള സ്വർണാഭരണവും അദ്ദേഹം കൈമാറി. കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് നസീർ അഹമ്മദ് എം.എൽ.സി, ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, ഫാദർ അഗസ്റ്റിൻ കുറൂറെ, യു.എ. നസീർ, ഡി.ജി.പി സലീം, എ.സി.പി ഡോ. പ്രിയദർശിനി, പി.വി. അഹമ്മദ് സാജു തുടങ്ങിയവർ സംസാരിച്ചു. ബി.എം. ഫാറൂഖ്, പി.എ. അബ്ദുല്ല ഇബ്രാഹീം, അബ്ദുൽ സത്താർ, ചിറ്റുള്ളി യൂസുഫ് ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. ടി. ഉസ്മാൻ ആമുഖഭാഷണവും ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

