എ.ഐ.കെ.എം.സി.സി ബി.ടി.എം ഏരിയ മീറ്റും അംഗത്വ കാർഡ് വിതരണവും
text_fieldsഎ.ഐ.കെ.എം.സി.സി ബി.ടി.എം ഏരിയ ജനറൽ ബോഡി മീറ്റ് ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബി.ടി.എം ഏരിയ ജനറൽ ബോഡി മീറ്റ് ബണ്ണാർഗട്ട റോഡ് ഫത്തൂഷ് ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് കെ.ടി.കെ. റഹീമിന്റെ അധ്യക്ഷതയിൽ
എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യ പ്രഭാഷണവും അംഗത്വ കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. റഷീദ് മൗലവി, സിദ്ദീഖ് തങ്ങൾ എന്നിവർ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. സലീം കൂളിങ്ടക്ക്, റിയാസ് എന്നിവർ സംസാരിച്ചു. സാദിഖ് ബി.ടി.എം സ്വാഗതവും ലത്തീഫ് ആശിർവാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.ടി.കെ. റഹീം (പ്രസിഡന്റ്), സാദിഖ് ബി.ടി.എം (ജനറൽ സെക്രട്ടറി), ലത്തീഫ് ആശിർവാദ് (ട്രഷറർ), സദക്കത്തുല്ല സി.പി. (രക്ഷാധികാരി). സലീം കൂളിങ്ടക്ക്, റിയാസ് ടി., ഷമീർ കെ.(വൈസ് പ്രസിഡന്റുമാർ). ഫൈസൽ അക്കുറ, എ.ടി റംഷാദ്, എൻ.എ ഹസീബ് (ജോയന്റ് സെക്രട്ടറി). ദാവൂദ് ടി.വി, ഷെഫീഖ് എ.എം (പാലിയേറ്റിവ് കോഓഡിനേറ്റർ). ഷബീബ് ഖാലിദ് (മീഡിയ കോഓഡിനേറ്റർ).

