Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം നിർവഹിക്കുന്നു

ബംഗളുരു: റമദാന്‍റെ പുണ്യങ്ങൾ പങ്കുവെച്ച് എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.

ഏരിയ പ്രസിഡന്‍റ് എം.ജെ. ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പണ്ഡിതൻ റഷീദ് മൗലവി റമദാൻ പ്രഭാഷണം നടത്തി. സലീം ഫാളിലി പ്രാർഥനക്ക് നേതൃത്വം നൽകി. ഡി.എസ്.എസ് കർണാടക മൈനോരിറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൽ ബേഗൂർ മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുല്ല മാവള്ളി, എച്ച്.എസ്.ആർ. ബഷീർ, റഹീം ചാവശ്ശേരി, ടി.സി. മുനീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഖൈസ് ലുലു സ്വാഗതവും ദാവൂദ് എഫ്.എം നന്ദിയും പറഞ്ഞു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIKMCC Bommanahalli Area Iftar Gathering organized
Next Story