Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓപറേഷൻ തൂഫാന്...

ഓപറേഷൻ തൂഫാന് പിന്തുണയുമായി എ.ഐ.കെ.എം.സി.സി ബംഗളൂരു; മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി

text_fields
bookmark_border
ഓപറേഷൻ തൂഫാന് പിന്തുണയുമായി എ.ഐ.കെ.എം.സി.സി ബംഗളൂരു; മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി
cancel
camera_alt

ആ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ള്‍

ബം​ഗ​ളു​രു: കേ​ര​ള​ത്തി​ൽ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ 'ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ' ദൗ​ത്യ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു.

ക​ർ​ണാ​ട​ക​യി​ലെ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി ബം​ഗ​ളു​രു​വി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല.

ബം​ഗ​ളു​രു ന​ഗ​ര​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി മാ​ഫി​യ​യു​ടെ സ്വാ​ധീ​ന​വും വി​ദ്യാ​ര്‍ഥി​ക​ളെ ഉ​ൾ​പ്പെ​ടെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​യി ആ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ടി. ​ഉ​സ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ്, എ.​ഐ.​കെ.​എം.​സി.​സി ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. ഇ​ല്യാ​സ്, കെ.​എം.​എം.​എ​ൽ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ ​അ​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം കു​മാ​ര കൃ​പ ഗ​സ്റ്റ് ഹൗ​സി​ൽ മ​ന്ത്രി​യു​മാ​യി കൂ​ടി​കാ​ഴ്ച്ച ന​ട​ത്തി.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ളെ​യാ​ണ് ല​ഹ​രി മാ​ഫി​യ കൂ​ടു​ത​ലും ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ന്നീ​ട് ഇ​വ​രെ കാ​രി​യ​ർ​മാ​രാ​യി മാ​റ്റു​ക​യാ​ണ്. നി​യ​മ​പാ​ല​ക​രു​ടെ സ​ഹാ​യ​വും ചി​ല​പ്പോ​ൾ ല​ഹ​രി മാ​ഫി​യ​ക്ക് ല​ഭി​ക്കാ​റു​ണ്ട്. വി​ദ്യാ​ര്‍ഥി​ക​ളെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വാ​സ​ത്തി​ലൂ​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘം മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithaladrug mafiaALL INDIA KMCC BengaluruOperation Toofan
News Summary - AIKMCC Bengaluru supports Operation Toofan
Next Story