Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐകെഎംസിസി, എസ്ടിസിഎച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം

text_fields
bookmark_border
സമൂഹ വിവാഹം ഇന്ന്
എഐകെഎംസിസി, എസ്ടിസിഎച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം
cancel

ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്‍റര്‍ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സമൂഹ വിവാഹം ഇന്ന് വൈകീട്ട് മൂന്നിന് ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ നടക്കും. 53 ജോഡികളുടെ വിവാഹമാണ് വേദിയിൽ നടക്കുക. സഹോദര സമുദായത്തിൽപെട്ട മൂന്നു ജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസം ആചാരപ്രകാരം നടന്നു.

ഇതോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ഇന്നലെ തുടക്കമായി. എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ടി. ഉസ്മാൻ പതാക ഉയർത്തി. കോൺഗ്രസ് നേതാവ് ജി.എ. ബാവ, വി.സി. കരീം,ഭാരവാഹികളായ എം.കെ. നൗഷാദ്, നാസർ നീലസന്ദ്ര, ഡോ.എം.എ അമീറലി, അബ്ദുല്ല മാവള്ളി, സിദ്ദീഖ് തങ്ങൾ, റഹീം ചാവശ്ശേരി, വി.കെ. നാസർ ഹാജി, അഷ്‌റഫ് കമ്മനഹള്ളി, അബ്ദുല്ല പാറായി, മുനീർ, ഷമ്മു ജയനഗർ, എം.കെ. റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. ആവേശകരമായ വടം വലി മത്സരം നടന്നു. എസ്.ടി.സി.എച്ച് വനിതാ വിങ്ങ് ഒരുക്കിയ ഫുഡ് ഫെസ്റ്റിൽ വലിയ ജനപങ്കാളിത്തമായിരുന്നു. വളന്റിയർമാരുടെ വീടുകളിൽ നിന്ന് തയ്യാർ ചെയ്ത നൂറിലധികം രുചി വൈവിധ്യങ്ങളുള്ള വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ വിൽപനക്കായി അണിനിരത്തിയത്.

എസ്.ടി.സി.എച്ച് വികസിപ്പിച്ചെടുത്ത ആപ്പ് വഴിയാണ് പൂർണമായും ഇത് നിയന്ത്രിച്ചത്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കിടപ്പുരോഗികൾക്കും കഠിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ആശ്വാസമേകുന്ന 'എ.ഐ.കെ.എം.സി.സി -എസ്.ടി.സി.എച്ച് ബംഗളൂരു പാലിയേറ്റീവ് ഹോം കെയർ' പ്രവർത്തനങ്ങൾക്കായാണ് മാറ്റിവെച്ചത്.

വൈകിട്ട് നടന്ന കാരുണ്യ സംഗമത്തിൽ പ്രമുഖ പ്രഭാഷകരായ ഡോ. റാഷിദ് ഗസ്സാലി, റിയാസ് ഹക്കിം എന്നിവർ സംവദിച്ചു. സമൂഹ വിവാഹത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളെ വിജയികളെ അനുമോദിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം. ഉമ്മർ മാസ്റ്റർ, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, വിവിധ കെ.എം.സി.സി നേതാക്കൾ എന്നിവര്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന പരിപാടിയിൽ ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്കായി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി ഏർപ്പെടുത്തിയ പ്രഥമ മാനവതാവാദ അവാർഡ് ബാംഗ്ലൂർ മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ.എ മുഹമ്മദിന് നൽകും. ദുരന്ത നിവാരണ പരിശീലനം പൂർത്തിയാക്കിയ 50 അംഗ ഡി.വി.എഫ് ആദ്യ ബാച്ചിൻ്റെ സമർപ്പണവും ഇതോടൊപ്പം നടക്കും.

എ.ഐ.കെ.എം.സി.സി അംഗങ്ങൾക്കായി ആരംഭിച്ച ഒപ്പം സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യ വിതരണവും നടക്കും. മുൻ എം.എൽ.സി ബി.എം. ഫാറുഖ്, കണ്ണൂർ എയർപോർട്ട് ഡയറക്ടർ ഡോ. എം.പി. ഹസൻ കുഞ്ഞി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്, മൈജി ഗ്രൂപ്പ് ചെയർമാൻ എ.കെ. ഷാജി, മുജീബ് ഷംസുദീൻ, മലബാർ ഗോൾഡ് ഡയറക്ടർ പി.എ. അബ്ദുല്ല ഇബ്രാഹിം, പി.ടി.എച്ച് കേരള വൈസ് ചെയർമാൻ ബ്ലാത്തൂർ അബൂബക്കർ ഹാജി, ബദറുസമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്‌ദുൽ ലത്തീഫ് ഉപ്പള, പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, പാസൻസ് ഗ്രൂപ്പ് ചെയർമാൻ നാസർ പോക്കറാട്ടിൽ, നിസാർ പാദൂർ എന്നിവരെ ആദരിക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള വ്യവസായ മന്ത്രി പി.കെ . കുഞ്ഞാലിക്കുട്ടി, കർണാടക മന്ത്രിമാരായ ആർ. രാമലിംഗ റെഡ്ഡി, യു.ടി ഖാദർ, സമീർ അഹമ്മദ് ഖാൻ, റിസ് വാൻ അർഷാദ്, എം.എൽ.എമാരായ എൻ.എ. ഹാരിസ്, ഉദയ് ബി. ഗരുഡാചാർ, അഡ്വ.വി.കെ. ഫൈസൽ ബാബു, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി സാമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIKMCC Bengaluru 9th Mass Marriage Ceremony and Charity Events Today
Next Story