എ.ഐ.കെ.എം.സി.സി അൽസൂർ-ഇന്ദിര നഗർ ജനറൽ ബോഡി മീറ്റും മെംബർഷിപ് കാർഡ് വിതരണവും
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു അൽസൂർ-ഇന്ദിര നഗർ ഏരിയ ജനറൽ ബോഡി മീറ്റ് പ്രെസ്റ്റൈൻ പബ്ലിക് സ്കൂളിൽ നടന്നു. ഏരിയ പ്രസിഡന്റ് യൂസുഫ് അധ്യക്ഷതവഹിച്ചു.
ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനവും മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. ഏരിയ സെക്രട്ടറി അബ്ദുൽ റഷീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാസർ നീലസാന്ത്ര, റഹീം, ചാവശ്ശേരി, അബ്ദുള്ള മാവള്ളി, ഹനീഫ നീല സാന്ത്ര എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ പ്രമുഖ വ്യവസായി നിസാർ പാരൂരിനെ ആദരിച്ചു.
ഭാരവാഹികളായി യൂസുഫ് കെ (പ്രസിഡന്റ്), റഷീദ് താനിശ്ശേരി (ജനറൽ സെക്രട്ടറി), സിറാജ് സി (ട്രഷറർ), ഉമ്മർ എം.കെ റീട്ടയിൽ, ദാനിഷ്, നസ്റീൽ സി.കെ (വൈസ് പ്രസിഡന്റുമാർ), മുജീബ്, ഹമീദ് (ജോയന്റ് സെക്രട്ടറിമാർ), നിസാർ പാടൂർ, നൗഷാദ് ഉസ്താദ്, റഷീദ് കെ.പി (രക്ഷാധികാരികൾ), ജുനൈദ്, ഷമീം എസ്.എം.കെ (പാലിയേറ്റിവ് കോഓഡിനേറ്റേഴ്സ്), മുഹമ്മദ്, അബിഹി, ആഷിഫ്, ശരീഫ്, ഷഫീഖ്, മുസ്തഫ, കബീർ, ഫാസിൽ, സിദ്ദീഖ്, അസീസ് (എക്സിക്യൂട്ടിവ് മെംബേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.

