എ.ഐ.കെ.എം.സി.സി മാറത്തഹള്ളി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഎഡിഫിസ് വൺ ഹാളിൽ നടന്ന എ.ഐ.കെ.എം.സി.സി ബംഗളൂരു മാറത്തഹള്ളി ഏരിയ യോഗം ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു മാറത്തഹള്ളി ഏരിയ ജനറൽ ബോഡി യോഗം എഡിഫിസ് വൺ ഹാളിൽ നടന്നു. മുനീർ ആൾ സീസൺ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനവും, മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹി അബ്ദുല്ല മാവള്ളി സംസാരിച്ചു. റഷീദ് മൗലവി കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. മുനീർ മൈക്രോ സ്വാഗതവും മുഹമ്മദ് മട്ടന്നൂർ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: മുനീർ മൈക്രോ (പ്രസി), മുഹമ്മദ് മട്ടന്നൂർ (ജന. സെക്ര), അസൈനാർ എ.വി (ട്രഷ), ഷൗക്കത്ത് കബാബ് മിരിച്ചി, മുത്തലിബ് ഗ്രാൻഡ്, നിസാർ മാക്സ് (വൈ. പ്രസി), സിറാജ് ഗിഫ്റ്റ്, ജാഫർ കെ.പി, മഹ്മൂദ് ഓറിയോ (ജോ. സെക്ര), മുനീർ ഓൾ സീസൺ, ഇസ്മായിൽ കെ.പി, ഉമ്മർ ലുലു (രക്ഷാ), ഇല്യാസ് മാർജിൻ, സലാം ക്യാപിറ്റൽ, യൂനുസ് പിടികെ, സിറാജ് മുഗൾ (ഉപദേശക സമിതി), മഹ്മൂദ് ഓറിയോ, ഫാസിൽ (പാലിയേറ്റിവ് കോഓഡിനേറ്റർമാർ), ഫൈസൽ, റംഷാദ്, ജംഷീദ്, വാഹിദ് (ട്രോമ കെയർ കോഒാഡിനേറ്റർമാർ), ആഷിക്, അബ്ദുറഹ്മാൻ മുണ്ടേരി, ഷാൻ, സുനീർ ഓൾ സീസൺ, ഹാരിസ് കെ.കെ, സുഹൈൽ എൻ.കെ, മുഹമ്മദ് അസർ. സിപി, കെ.പി ദാവൂദ്, എം.ടി മുനീർ (മെംബർമാർ).

