മുഖ്യമന്ത്രിയെ തള്ളിമാറ്റി ഡി.കെ; എ.ഐ വഴി വ്യാജ വിഡിയോ പ്രചാരണം
text_fieldsബംഗളൂരു: എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തള്ളിമാറ്റുന്നതായി ചിത്രീകരിച്ച് വിഡിയോ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ‘കന്നട ചിത്രരംഗ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. അഭിഭാഷകനായ സി.ആർ. ദീപു നൽകിയ പരാതിയിലാണ് കേസെടുത്തത്. ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തള്ളിമാറ്റി, കോപാകുലനായ ഡി.കെ.എസ്. മുഖ്യമന്ത്രിയെ തള്ളിമാറ്റി എന്നീ പ്രസ്താവനകൾക്കൊപ്പമാണ് വ്യാജ വിഡിയോ പ്രചരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെയും ഉപ മുഖ്യമന്ത്രിയുടെയും യശസ്സിന് കോട്ടം വരുത്തുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുമാണ് വിഡിയോ നിര്‍മിച്ചവരുടെ ഉദ്ദേശ്യമെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സദാശിവനഗർ പൊലീസ് ഭാരതീയ ന്യായ സംഹിത സെക്ഷൻ 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കൽ), 336(4) (വ്യാജരേഖ ചമക്കൽ), 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

